¡Sorpréndeme!

സൗദിയില്‍ രാജകുമാരന്‍മാര്‍ക്ക് പിന്നാലെ സൈനിക ഉദ്യോഗസ്ഥരും അറസ്റ്റില്‍ | Oneindia Malayalam

2017-11-18 614 Dailymotion

Saudi Arabia News

സൗദി അറേബ്യയില്‍ സൈനിക ഓഫീസര്‍മാരും പിടിയില്‍. പുതിയ അറസ്റ്റ് സംബന്ധിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്താണ് സൈനിക ഓഫീസര്‍മാര്‍ ചെയ്ത കുറ്റമെന്ന് വ്യക്തമല്ല. 25 സൈനിക ഓഫീസര്‍മാരെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്രയും പേരെ പിടികൂടിയിട്ടുള്ളത്. ഇതിന് പുറമെ നിരവധി വ്യവസായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടത്രെ. നേരത്തെ രാജകുമാരന്‍മാരെയും വ്യവസായികളെയും പിടികൂടിയിരുന്നു. നിരവധി ആയുധ ഇടപാട് കേസുകള്‍ അഴിമതി വിരുദ്ധ സമതി അന്വേഷിക്കുന്നുണ്ട്. ഈ കേസിലാണ് പല രാജകുമാരന്‍മാരും അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ സാക്ഷികളായിട്ടാണ് സൈനിക ഓഫീസര്‍മാരെ പിടികൂടിയിരിക്കുന്നതെന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നു. ഈ മാസം അഞ്ചിനാണ് സൗദിയില്‍ കൂട്ട അറസ്റ്റ് തുടങ്ങിയത്. നേരത്തെ അറസ്റ്റിലായവരുടെ വിചാരണ ഉടന്‍ തുടങ്ങുമെന്ന് സൗദി അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.